വൈദ്യുതി മുടക്കം പതിവ്; പരിഹാരമില്ല

മല്ലപ്പള്ളി: വായ്പൂര് വൈദ്യുതി സെക്​ഷന്‍റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം നിത്യസംഭവമാകുന്നു. പ്രഖ്യാപിത അപ്രഖ്യാപിത വൈദ്യുതി മുടക്കത്താൽ പൊറുതിമുട്ടിയിരിക്കുകയാണ് ഉപഭോക്താക്കൾ. പ്രദേശങ്ങൾ തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുക പതിവാണ്. മിക്കദിവസങ്ങളിലും അറ്റകുറ്റപ്പണികളുടെ പേരിലും ടച്ചിങ്​ ജോലി നടക്കുന്നതിനാലും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ സെഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതരുടെ അറിയിപ്പ് ഉണ്ടാകും. എന്നാൽ, രാത്രി ഏഴ് കഴിഞ്ഞാൽ പോലും വൈദ്യുതി എത്താറില്ല. ടച്ചിങ്​ ജോലി പ്രഹസനമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. വൈദ്യുതി മുടക്കത്തിന്‍റെ കാര്യം അന്വേഷിച്ച് സെക്​​ഷൻ ഓഫിസിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും പരാതിയുണ്ട്. രാത്രിയിൽ മിനിറ്റുകൾ വ്യത്യാസത്തിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കം പല വീടുകളിലെയും ഉപകരണങ്ങൾക്ക് കേടുപാടുകളും വരുത്തുന്നു. നിരന്തരം വൈദ്യുതി മുടങ്ങുന്നതിനാൽ വൈദ്യുതിയെ ആശ്രയിച്ച് ജോലിനടത്തുന്ന പല സ്ഥാപനങ്ങളും തുറക്കാൻ കഴിയുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.