റാന്നി: ചുങ്കപ്പാറ അമിറ്റി പാറമടയിൽനിന്ന് പുറപ്പെടുന്ന ടിപ്പർ ലോറികൾ ചുങ്കപ്പാറ ടൗണിൽ പൊടിശല്യം രൂക്ഷമാക്കുന്നതായി പരാതി. രാവിലെ അഞ്ചുമുതൽ നൂറുകണക്കിന് ടിപ്പർ ലോറികളാണ് ചുങ്കപ്പാറ ടൗണിലൂടെ ചീറിപ്പായുന്നത്. അമിത ലോഡ് കയറ്റിപ്പോകുന്ന ലോറികളിൽനിന്ന് പാറപ്പൊടി റോഡിലേക്ക് തുളുമ്പിപ്പോകുന്നത് നിത്യകാഴ്ചയാണ്. ചുങ്കപ്പാറ ടൗണിൽനിന്ന് ഒരുകിലോമീറ്റർ ദൂരമുള്ള പൊന്തൻപുഴ റോഡ് കുണ്ടുംകുഴിയുമായി തകർന്നുകിടക്കുകയാണ്. വല്ലപ്പോഴും പാറമടയിൽനിന്ന് മക്ക് കൊണ്ട് തള്ളുന്നതൊഴിച്ചാൽ ഒരുവിധ പണിയും നടക്കുന്നില്ല. പൊടിശല്യം കാരണം മാസങ്ങളായി ഓട്ടോകൾക്ക് ഓട്ടമില്ല. കടകളിൽ 25 ശതമാനംപോലും കച്ചവടം ഇല്ല. ടിപ്പറുകളുടെ പാച്ചിൽ കാരണം വഴിയാത്രക്കാർക്ക് ഭീതിയോടുകൂടിയേ റോഡിൽ ഇറങ്ങാൻ കഴിയൂ. പാറമടയിൽ നിന്നുള്ള ദുരിതത്തിനെതിരെ യുവജനപ്രസ്ഥാനങ്ങൾ സമരപരിപാടികൾ ആരംഭിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. Ptl rni - 1 Rock
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.