അടൂര്‍: ന്ന് പരാതി. ഈ അധ്യയനവര്‍ഷം ജോലി ചെയ്യുന്ന 12 ഗെസ്റ്റ് അധ്യാപകര്‍ക്ക് 2021 നവംബര്‍ മുതല്‍ വേതനം നല്‍കിയിട്ടില്ല. ഹയര്‍ സെക്കന്‍ഡറി വകുപ്പ് ഗെസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ ട്രഷറിയില്‍നിന്ന് പണം എടുത്ത് വിനിയോഗിക്കുന്നതിന് സ്‌കൂളിലെ പ്രധാനാധ്യാപികക്ക് ചുമതല നല്‍കിയിരുന്നെങ്കിലും വിദ്യാഭ്യാസവകുപ്പ് പിന്നീട് അത് ഒഴിവാക്കി. കോവിഡ് കാലത്ത് മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഒന്നുംതന്നെയില്ലാത്തവരാണ് ഗെസ്റ്റ് അധ്യാപകരായി ജോലിചെയ്യുന്നത്. ദൂരെനിന്ന് വന്നാണ് മിക്കവരും ക്ലാസെടുക്കുന്നതും. അധ്യാപകര്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും പരാതിനല്‍കി. അതിഥി അധ്യാപകര്‍ മൂന്നുദിവസമായി ക്ലാസുകള്‍ ബഹിഷ്കരിച്ചിരിക്കുകയാണ്. വേതനം കിട്ടുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. ഇതോടെ വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായി. ഹയര്‍ സെക്കന്‍ഡറിയുടെ തുടക്കം മുതല്‍ അതിഥി അധ്യാപകരാണ് ക്ലാസ് നടത്തുന്നത്. എന്നാല്‍, കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അനുമതി ലഭിച്ചില്ല. പിന്നീട് 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്നാണ് അതിഥി അധ്യാപകരെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.