ആൾക്കൂട്ടം ഒഴിവാക്കും; ചടങ്ങുകൾ മാത്രമായി കോട്ടാങ്ങൽ പടയണി

മല്ലപ്പള്ളി: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കോട്ടാങ്ങൽ പടയണിയുടെ സുഗമമായ നടത്തിപ്പിനായി കഴിഞ്ഞദിവസം എം.എൽ.എയുടെയും ആർ.ഡി.ഒയുടെയും സാന്നിധ്യത്തിൽ കൂടിയ ഉന്നതതല യോഗത്തിന്​ പിന്നാലെ അനുബന്ധ വിലയിരുത്തൽ യോഗം കൂടി. തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപന പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, പടയണി കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കോവിഡ് അതിരൂക്ഷമായ സി കാറ്റഗറിയിൽ പത്തനംതിട്ട ജില്ലയെ ഉൾപ്പെടുത്തിയതിനാൽ, കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച് ആചാരപരമായി, ആൾക്കൂട്ടവും ആർഭാടവും ഒഴിവാക്കി, ഒഴിച്ചുകൂടാനാകാത്ത ആളുകളുടെ സാന്നിധ്യത്തിൽ പടയണി നടത്തുന്നതിന് ശനിയാഴ്​ച ചേർന്ന വിലയിരുത്തൽ യോഗം തീരുമാനിച്ചു. തീരുമാനപ്രകാരം കച്ചവടസ്ഥാപനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതിനുള്ള അവസരം ഉണ്ടാകും. രാത്രിയിൽ നടക്കുന്ന പടയണി ചടങ്ങുകൾ, യഥാവിധി ആൾക്കൂട്ടം ഇല്ലാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ നടത്തും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്, ദൂരെയുള്ള ആളുകൾക്ക് പടയണി കാണുന്നതിനും വഴിപാട് നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.