ptl th 3 പത്തനംതിട്ട: പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റിവെക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ. കോവിഡ് അതിവ്യാപന സാഹചര്യമാണ് നിലവിലുള്ളത്. ഈ മാസം 31 മുതൽ ആരംഭിക്കാനിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതുന്ന നല്ലൊരു ഭാഗം കുട്ടികളും കോവിഡ് ബാധിതരാണ്. അധ്യാപകരിൽ കൂടുതൽപേരും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. ഈ സാഹചര്യത്തിൽ പരീക്ഷ നടത്തിയാൽ കോവിഡ് അതിവ്യാപനത്തിന് കാരണമാകും. പി.എസ്.സിയും സർവകലാശാല പരീക്ഷകളുമടക്കം നിരവധി പരീക്ഷകൾ മാറ്റിവെച്ച സാഹചര്യത്തിൽ 31ന് ആരംഭിക്കാനിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റിവെക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ജിജി എം. സ്‌കറിയയും സെക്രട്ടറി പി. ചാന്ദിനിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.