പന്തളം: പന്തളത്ത് മദ്യപാനികളുടെ ശല്യം രൂക്ഷമായി. മിക്ക നടവഴികളിലും ഇടറോഡുകളിലും മദ്യപാനികൾ കൈയടക്കിയിരിക്കുകയാണ്. പട്ടാപ്പകൽ പോലും മദ്യപാനികൾ യാത്രക്കാരുടെ സഞ്ചാരയോഗ്യമായ സ്ഥലങ്ങളിൽ പോലും കീഴടക്കുകയാണ്. പന്തളം നഗരസഭക്ക് സമീപം നടപ്പാതകളിൽ മദ്യപാനി സംഘങ്ങൾ കിടന്നുറങ്ങുന്നതും നിത്യസംഭവമാണ്. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളും കുറവല്ല. മിക്കദിവസങ്ങളിലും വൈകുന്നേരങ്ങളിൽ പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തമ്പടിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് വഴക്ക് കൂടുന്നത് നിത്യസംഭവമാണ്. ഈയിടെ മദ്യപിച്ച് അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിൽ വഴക്കുണ്ടായി ഒരാൾ തലക്കടിയേറ്റ് മരിച്ചത് പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ചാണ്. ഫോട്ടോ: പന്തളം നഗരസഭ കാര്യാലയത്തിന് സമീപം നടപ്പാതയിൽ കിടന്നുറങ്ങുന്ന മദ്യപാനി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.