മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഇനി മലമ്പനി മുക്തം

മല്ലപ്പള്ളി: ആനിക്കാട്, മല്ലപ്പള്ളി, കുന്നന്താനം, കവിയൂർ, കല്ലൂപ്പാറ, കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകൾ ലക്ഷ്യം കൈവരിച്ചതോടെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മലമ്പനി മുക്തമായി പ്രഖ്യാപിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലൈല അലക്സാണ്ടർ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ബാബു കൂടത്തിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ റസാഖ് ഇതുസംബന്ധിച്ച രേഖകൾ ബ്ലോക്ക് പഞ്ചായത്തിന്​ കൈമാറി. ബി.ഡി.ഒ ലക്ഷ്മി ദാസ്, ജോയന്‍റ്​ ബി.ഡി.ഒ ജി. കണ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്കിലെ 96 വാർഡുകളിലും 10 വീടിന് ഒന്ന് എന്ന കണക്കിൽ സർവേ നടത്തി. ലക്ഷണങ്ങൾ ഉള്ളവർക്ക് വിശദമായ പരിശോധന നടത്തി. ഗ്രാമസഭകളിൽ പ്രചരണം നടത്തി. അഞ്ച്​ വർഷത്തിനുള്ളിൽ ഈ പ്രദേശങ്ങളിൽ മലമ്പനി റിപ്പോർട്ട്​ ചെയ്തിട്ടില്ല. കേരളത്തിലെ അഞ്ച്​ ജില്ലകൾ മലമ്പനി മുക്ത പദ്ധതിക്ക് തെരഞ്ഞെടുത്തതിൽ ഒന്നാണ് പത്തനംതിട്ട. ഇന്ത്യയിലെ പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോഴും മലമ്പനി റിപ്പോർട്ട്​ ചെയ്യുന്നുണ്ട്. ---------- ഫോട്ടോ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മലമ്പനി മുക്ത പ്രഖ്യാപനം ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലൈല അലക്സാണ്ടർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.