പെരുന്തേനരുവി തടയണയില്‍നിന്ന്​ ചളി നീക്കിത്തുടങ്ങി

റാന്നി: പെരുന്തേനരുവി തടയണയില്‍ അടിഞ്ഞുകൂടിയ മണ്ണും ചളിയും മാറ്റിത്തുടങ്ങി. കഴിഞ്ഞ പ്രളയത്തിലാണ് പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതിയിലെ ഫോര്‍ബേ ടാങ്കിലേക്ക്​ വെള്ളം എത്തിക്കുന്ന കനാലും ഷട്ടറുകളും ചളിയില്‍ പൂണ്ടത്. ഇതോടെ മാസങ്ങളായി വൈദ്യുതി ഉൽപാദനം മുടങ്ങിയിരുന്നു. കനാലിലെയും ഫോര്‍ബേ ടാങ്കിലെയും മണലും ചളിയും നീക്കിയശേഷം തടയണയിൽ ഷട്ടര്‍ സ്ഥാപിച്ച സ്ഥലത്തെ മണ്ണും ചളിയും യന്ത്രസഹായത്തോടെ മാറ്റിത്തുടങ്ങി. തടയണയുടെ ഒരുവശം മുഴുവന്‍ വലിയതോതില്‍ ടണ്‍ കണക്കിനാണ് മണ്ണും ചളിയും അടിഞ്ഞത്. 2018ലെ പ്രളയത്തില്‍ തടയണയുടെ ആഴം കുറഞ്ഞതായി ആശങ്ക നിലനില്‍ക്കെയാണ് കഴിഞ്ഞ പ്രാവശ്യം പുറത്ത് കനാലിലും ചളിയെത്തിയത്. -------- Ptl rni - 2 Sand ഫോട്ടോ: പെരുന്തേനരുവി തടയണയിൽനിന്ന് ചളി നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.