വൈദ്യുതി മുടങ്ങും

തിരുവല്ല: വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുന്നതിന്‍റെ ഭാഗമായി മണിപ്പുഴ സെക്​ഷന്‍റെ പരിധിയിലെ കാവുംഭാഗം, മാലി, മണിപ്പുഴ, ഉണ്ടപ്ലാവ്, ചൂന്താര, പെരുംപാലം, മാരുതി പോപ്പുലർ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ എട്ട്​ മുതൽ വൈകീട്ട് ആറ്​ വരെ . സ്കൂളിനുനേരെ സാമൂഹികവിരുദ്ധ ആക്രമണം തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്കൂളിനുനേരെ സാമൂഹികവിരുദ്ധ ആക്രമണം. വിദ്യാർഥികൾ നട്ടുവളർത്തിയ ഇരുപതോളം പൂച്ചട്ടികൾ നശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ അധ്യാപകർ സ്കൂളിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂൾ മുറ്റത്താകെ ചെടിച്ചട്ടികൾ പൊട്ടിച്ചിട്ട നിലയിലാണ്. പഞ്ചായത്ത്​ അംഗം ജിജോ ചെറിയാൻ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പുളിക്കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടുവര്‍ഷം മുമ്പും സ്കൂളിനുനേരേ സാമൂഹികവിരുദ്ധ ആക്രമണം നടന്നിരുന്നു. സ്ക്കൂൾ കെട്ടിടത്തിന്‍റെ ജനാലകളാണ് അന്ന് തകർക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.