തദ്ദേശം ഒരുവർഷം –തിരുവല്ല നഗരസഭ -പ്രതിപക്ഷം

ബജറ്റിൽ പറഞ്ഞ ഒരു പദ്ധതിയും തുടങ്ങിയില്ല നഗരസഭ ബജറ്റിൽ പറഞ്ഞിരുന്ന ഒരു പ്രഖ്യാപനവും ആരംഭിക്കാൻപോലും കഴിഞ്ഞിട്ടില്ല. നഗരസഭ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ചിട്ടില്ല. രാമപുരം മാർക്കറ്റിലെ പൊളിച്ചുകളഞ്ഞ കെട്ടിടം പുനർ നിർമിക്കാനായിട്ടില്ല. പൊളിച്ചുനീക്കിയ ടൗൺഹാൾ നിർമാണത്തിന് നടപടിയില്ല. ശബരിമല ഇടത്താവളത്തിന്റെ അവസ്ഥയും സമാനംതന്നെ. നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കാൻ ഒന്നും സ്വീകരിച്ചില്ല. തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡ്​ സംസ്ഥാനത്തെതന്നെ ഏറ്റവും മോശപ്പെട്ട സ്റ്റാൻഡാണ്. മാലിന്യനിർമാർജനം സ്വകാര്യ വ്യക്തിയെ ഏൽപിച്ച നഗരസഭ കാട്ടിയത് ഉത്തരവാദിത്തമില്ലായ്മയാണ്. സി.എഫ്.എൽ.ടി.സി നടത്തിപ്പിൽ വൻ അഴിമതി നടക്കുന്നുണ്ട്. ഈ വർഷം 50 ശതമാനം പദ്ധതിവിഹിതംപോലും പൂർത്തീകരിക്കപ്പെടുന്ന സാഹചര്യമില്ല. ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് രണ്ടാം ഗഡു നൽകിയിട്ടില്ല. ഭരണം തികഞ്ഞ പരാജയമാണ്. -അഡ്വ. പ്രദീപ് മാമ്മൻ മാത്യു (എൽ.ഡി.എഫ്​ പാർലമെന്ററി പാർട്ടി ലീഡർ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.