കോന്നി: കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളിൽനിന്ന് സ്പെഷൽ ഫീസും പൊതു പരീക്ഷകളുടെ ഫീസും അടക്കാൻ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന അർഹരായ കുട്ടികളെ സഹായിക്കാൻ ഹിന്ദി ക്ലബ്. കലഞ്ഞൂർ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ക്ലബ് സ്ഥാപിച്ചിട്ട് 15 വർഷം പിന്നിടുകയാണ്. 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പൂർവവിദ്യാർഥി ദിലിന്‍റെ സഹായധനം മൂലധനമാക്കി സ്നേഹധാര 2022 എന്ന പേരിൽ പരീക്ഷ ഫീസ് അടക്കാൻ സഹായ പദ്ധതിയുമായി ഹിന്ദി ക്ലബ് മുന്നോട്ട് വന്നത്. ഹിന്ദി ക്ലബിന്‍റെ നേതൃത്വത്തിൽ 2015ൽ നടന്ന നിക്ഷേപനന്മ എന്ന സേവന പ്രവർത്തനത്തിന്‍റെ കൺവീനറായിരുന്ന ഇപ്പോൾ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ദിലിൻ എന്ന പൂർവവിദ്യാർഥി. പ്രിൻസിപ്പൽ എം. സക്കീന ആദ്യ ഗഡു ഏറ്റുവാങ്ങി. ഓൺലൈനായി നടന്ന വാർഷികാഘോഷ സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്‍റ് എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പുഷ്പവല്ലി യോഗം ഉദ്ഘാടനം ചെയ്തു. സജയൻ ഓമല്ലൂർ, രാജേഷ് എസ്. വള്ളിക്കോട്, ആശ സജി, രമ സുരേഷ്, ദിലിൻ, ഷീല വിജയൻ, സതീഷ് കുമാർ, എസ്. ലാലി, ടി. നിർമല ,ജിമ്മി ജോർജ്, വിജേഷ്, ഫിലിപ് ജോർജ്, ആർ. മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.