പത്തനംതിട്ട: ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ വിഭജനത്തിലെ അശാസ്ത്രീയ തീരുമാനങ്ങൾ ഹയര്‍ സെക്കൻഡറി വിദ്യാർഥികളെ ആശങ്കയിലാഴ്ത്തുന്നു. ഹയർ സെക്കൻഡറിയിൽ ആകെയുള്ള പാഠഭാഗങ്ങളുടെ 60 ശതമാനമാണ് ഫോക്കസ് ഏരിയയായി നിശ്ചയിച്ചിട്ടുള്ളത് . ഈ 60 ശതമാനം പാഠഭാഗത്തില്‍ നിന്ന് ആകെയുള്ള ചോദ്യങ്ങളുടെ 70 ശതമാനം മാത്രമേ ചോദിക്കുന്നുള്ളൂ. ഫോക്കസ് ഏരിയയുടെ പുറത്തെ പാഠഭാഗങ്ങളിൽ നിന്ന് നിര്‍ബന്ധമായും 30 ശതമാനം ഉത്തരങ്ങള്‍ എഴുതിയിരിക്കണമെന്നും വ്യവസ്ഥ വെച്ചതാണ് വിദ്യാർഥികളെ ആശങ്കയിലാക്കുന്നത്. ഫോക്കസ്ഏരിയ നല്‍കിയതിലൂടെ കുട്ടികള്‍ക്ക് ഒരുവിധ ഗുണവും ലഭിക്കാത്ത സ്ഥിതിയാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. നേരത്തേ ഉണ്ടായിരുന്ന പാറ്റേണില്‍നിന്ന് തികച്ചും വ്യത്യസ്തമായ പുതിയരീതി വലിയ സമ്മര്‍ദത്തിലാക്കുകയാണെന്ന് കുട്ടികളും പരാതിപ്പെടുന്നു. 80 മാര്‍ക്കിന്‍റെ പരീക്ഷക്ക് 120 മാര്‍ക്കിന്‍റെ ചോദ്യപേപ്പറാണ് നല്‍കുന്നത്. ഫോക്കസ് ഏരിയയില്‍നിന്ന് 70 ശതമാനം മാര്‍ക്കിന് ചോദിക്കുമെന്നാണ് മുന്‍ സര്‍ക്കുലറിലുണ്ടായിരുന്നത്. ഇതനുസരിച്ച് 120 മാര്‍ക്കിന്‍റെ 70 ശതമാനമെന്ന നിരക്കില്‍ 84 മാര്‍ക്കിന്‍റെ ചോദ്യം ഫോക്കസ് ഏരിയയില്‍നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അധ്യാപകരും വിദ്യാർഥികളും. എന്നാലിപ്പോള്‍ 80 മാര്‍ക്കിന്‍റെ 70 ശതമാനമായ 56 മാര്‍ക്കിന്‍റെ ചോദ്യങ്ങളേ ഫോക്കസ് ഏരിയയില്‍നിന്ന് ചോദിക്കൂവെന്ന പുതിയ പരിഷ്കരണം വന്നതോടെ എ പ്ലസും എ യുമൊക്കെ സ്‌കോര്‍ ചെയ്യണമെങ്കില്‍ ഫോക്കസ് ഏരിയയക്ക് പുറത്തുനിന്ന് 24 മാര്‍ക്ക് (80 ന്) കൂടി നേടിയേ പറ്റൂവെന്നായി. ഫോക്കസ് ഏരിയയുടെ പകുതിപോലും ആഴ്ചയില്‍ മൂന്നുദിവസം മാത്രം ഉച്ചവരെയുള്ള ക്ലാസുകൊണ്ട് തീരില്ല എന്നിരിക്കെ ഫോക്കസ് ഏരിയയെക്കാള്‍ പ്രാധാന്യമുള്ള നോണ്‍ ഫോക്കസ് ഏരിയ കണ്ട് എന്ത് ചെയ്യുമെന്നറിയാത്ത അങ്കലാപ്പിലാണ് എല്ലാവരും. ഫോക്കസ് ഏരിയയക്ക് കിട്ടുന്ന ചോയ്‌സ് പോലും നോണ്‍ ഫോക്കസ് ഏരിയയക്ക് അനുവദിച്ച് നല്‍കിയിട്ടില്ല എന്ന ആക്ഷേപവും വ്യാപകമാണ്. കഴിഞ്ഞവര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികളെ പിന്നിലാക്കിയതാണ് പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചതെന്ന് എയ്ഡഡ് ഹയര്‍ സെക്കൻഡറി ടീച്ചേ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ജില്ല സെക്രട്ടറി പി.ചാന്ദ്നി പറഞ്ഞു. ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നത് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്നും പി. ചാന്ദ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.