അടൂർ: സർക്കാർ ഫണ്ട് അനുവദിച്ചിട്ടും റോഡ് നന്നാക്കാൻ നടപടിയെടുക്കാത്തതിനെതിരെ കെ.എസ്.കെ.ടി.യു ഒപ്പ് ശേഖരണം നടത്തി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴംകുളം പഞ്ചായത്തിലെ തൊടുവക്കാട് - മുരുകൻകുന്ന് റോഡ് , തെങ്ങുവിളപ്പടി - വല്യാങ്കുളം റോഡ് എന്നിവയുടെ നവീകരണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച ഫണ്ടാണ് കരാറുകാരുടെയും എൽ.എസ്.ജി.ഡി. ഉദ്യോഗസ്ഥരുടെയും നിഷേധസമീപനം മൂലം പൂർത്തീകരിക്കാൻ കഴിയാതെ വന്നത്. റോഡുകളുടെ നിർമാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട്കെ.എസ്.കെ.ടി.യു മുരുകൻകുന്ന്, പനവിള യൂനിറ്റുകൾ എൽ.എസ്.ജി.ഡി. എ.ഇക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.