റാന്നി: ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ സ്പോര്‍ട്സ് ഹബ്ബാക്കി മാറ്റാനുള്ള നൂതനാശയങ്ങളുമായി സ്കൂള്‍ പി.ടി.എ. അധ്യാപക-രക്ഷാകര്‍തൃ സമ്മേളനത്തിലാണ് പുതിയ ആശയം ഉരുത്തിരിഞ്ഞത്. ഹൈടെക് കെട്ടിടത്തിലേക്ക് അധ്യയനം മാറ്റുന്നതിനൊപ്പം കുട്ടികളെ മികവിന്‍റെ പാതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുന്‍ അധ്യാപകര്‍, സ്പോര്‍ട്സ് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വ വിദ്യാർഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പിന്തുണയോടും സഹായത്തോടുമാണ് ആശയം നടപ്പാക്കുന്നത്. വോളിബാള്‍, ഫുട്ബാള്‍, ക്രിക്കറ്റ്, കബഡി തുടങ്ങിയവയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കും. താൽപര്യമുള്ളവര്‍ക്ക് അത്ലറ്റിക്സിലും പരിശീലനം നല്‍കും. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുള്ള കായിക പരിശീലനത്തിനും അതിലൂടെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുമുള്ള ബഹൃത്പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ വോളിബാളില്‍ തുടർച്ചയായി മികവ് കാട്ടിയിരുന്നത് ഇടമുറി സ്കൂളായിരുന്നു. പ്രിന്‍സിപ്പല്‍ കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. എം.വി. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.പി. അജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോശി മാത്യു, വിജയകുമാര്‍, കെ.ജെ. ഫിലിപ്, ദിനേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ ഭാരവാഹികളായി എം.വി. പ്രസന്നകുമാര്‍ (പ്രസി), ഇ.കെ. ബാബു(വൈസ് പ്രസി)എന്നിവരെയും എം.പി.ടി.എ ഭാരവാഹികളായി ബിന്ദു സുനില്‍ (പ്രസി), അജിത രമേശ് (വൈസ് പ്രസി) എന്നിവരെയും തെരഞ്ഞെടുത്തു. Ptl rni - 3 school
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.