തിരുവല്ല: തിരുവല്ലയിലെ കോട്ടാലിയിൽ . ആക്രമണത്തിൽ കിടപ്പുമുറിയുടെ ജനൽച്ചില്ലുകൾ വീണ് രണ്ടുവയസ്സുകാരന് പരിക്കേറ്റു. കോട്ടാലി പുത്തൻപറമ്പിൽ ലിസമ്മ തോമസിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ലിസമ്മയുടെ ചെറുമകൻ ഏദനാണ് പരിക്ക്. ലിസമ്മയുടെ മകൻ ലിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പെട്ടി ഓട്ടോ റിക്ഷയും സംഘം അടിച്ചുതകർത്തു. തിങ്കളാഴ്ച പുലർച്ച മൂന്നോടെ ആയിരുന്നു സംഭവം. രണ്ട് ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ സംഘം വീടിനും വാഹനങ്ങൾക്കുംനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹാളിൽ ഉറങ്ങുകയായിരുന്ന ലിസമ്മ സിറ്റൗട്ടിലെ ലൈറ്റ് ഇട്ടപ്പോഴേക്ക് അക്രമിസംഘം കടന്നുകളഞ്ഞു. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.