റാന്നി മിനി സിവില്‍ സ്റ്റേഷനിൽ തേനീച്ചക്കൂടുകൾ ഭീഷണി

റാന്നി: റാന്നി മിനി സിവില്‍ സ്റ്റേഷൻ കെട്ടിടത്തിന് മുകളില്‍ കൂടുകൂട്ടിയ തേനീച്ചക്കൂടുകൾ ഭീഷണിയാകുന്നു. താലൂക്ക് ഓഫിസ്, മുന്‍സിഫ് കോടതി, അഗ്നിരക്ഷാസേന എന്നിങ്ങനെ പ്രധാന ഓഫിസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് മുകളിലാണ് അപകടസാധ്യതയിൽ തേനീച്ച കൂടുകെട്ടിയിരിക്കുന്നത്. ജനങ്ങളും ജീവനക്കാരും ഭയപ്പാടോടെയാണ് ഇവിടെത്തുന്നത്. കാക്കയോ പരുന്തോ തട്ടിയിളക്കിയാല്‍ നൂറുകണക്കിനാളുകള്‍ക്ക് ഭീഷണിയാവും. ഇതേ വളപ്പില്‍ തന്നെയാണ് വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന രണ്ടാം ബ്ലോക്കും കോടതിയും ട്രഷറിയുമെല്ലാം. അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. Ptl rni - 1 Bee ഫോട്ടോ: റാന്നി മിനി സിവിൽ സ്‌റ്റേഷനുമുകളിലെ തേനീച്ചക്കൂട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.