പെരുമ്പെട്ടി പട്ടയം, മൊഴി നൽകി

പെരുമ്പെട്ടി പട്ടയം: വിജിലൻസിന് മൊഴി നൽകി മല്ലപ്പള്ളി: പെരുമ്പെട്ടിയിലെ കർഷകരുടെ പേര് കേന്ദ്രാനുമതിക്കുള്ള പട്ടികയിൽ തെറ്റായി ഉൾപ്പെടുത്തിയതിനെതിരെ നൽകിയ പരാതിയുടെ ഭാഗമായി വിജിലൻസ് ഓഫിസറുടെ മുമ്പാകെ പരാതിക്കാരനായ സന്തോഷ് പെരുമ്പെട്ടി മൊഴി നൽകി. പുനലൂർ ഫോറസ്റ്റ് വിജിലൻസ് ഓഫിസർ ബൈജു കൃഷ്ണനാണ് മൊഴി രേഖപ്പെടുത്തിയത്. വനം കൈയേറ്റക്കാരുടെ പേരുവിവരം മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് എന്നിരിക്കെ വനം കൈയേറാത്ത പെരുമ്പെട്ടി നിവാസികളെ ഉൾപ്പെടുത്തിയത് ക്രമക്കേടാണ്. അനർഹർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. ഇടക്കാല റിപ്പോർട്ടും 1991ലെ സംയുക്ത പരിശോധന പട്ടികയും തമ്മിൽ പൊരുത്തപ്പെടുന്നില്ല. വലിയകാവ് വനം വിജ്ഞാപനത്തിന്​ വിരുദ്ധമാണ് വനംവകുപ്പി‍ന്‍റെ നിലപാട്. പെരുമ്പെട്ടിയിലെ സർവേ നമ്പർ 283/1 ഭൂരിഭാഗവും വനത്തിൽ ഉൾപ്പെടുന്നു എന്നതിനെ മുഴുവൻ ഭാഗവും വനത്തിൽ ഉൾപ്പെടുന്നു എന്ന് 1986ൽ റാന്നി ഡി.എഫ്.ഒ കുറിപ്പെഴുതി. ഈ വൈരുധ്യങ്ങൾ വനം വകുപ്പി‍ന്‍റെ വർക്കിങ്​ പ്ലാൻ അനുസരിച്ച് അതിർത്തി കൈയേറ്റം ചെയ്യപ്പെട്ടിട്ടില്ല. ഇത്തരം വൈരുധ്യങ്ങൾ പരിഹരിക്കാൻ വനത്തി‍ന്‍റെ സർവേ പൂർത്തിയാക്കണം. അത്​ കൂടാതെ പട്ടിക നടപ്പാക്കുന്നത് നിയമപരമല്ല -മൊഴിയിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.