വടശേരിക്കര: വി. മർത്തമറിയം ഓർത്തഡോക്സ് തീർഥാടന പള്ളിയിൽ പെരുന്നാളിന് വികാരി എബ്രഹാം സാമുവേൽ കൊടിയേറ്റി. 30ന് സമാപിക്കും. 30ന് രാവിലെ ഏഴിന് മൂന്നിന്മേൽ കുർബാനക്ക് ഫാ. മത്തായി ഒ.ഐ.സി, ഫാ. എബി വർഗീസ്, ഫാ. എബ്രഹാം സാമുവേൽ എന്നിവർ കാർമികത്വം വഹിക്കും. മൗണ്ട് താബോർ ദയറ സ്ഥാപനങ്ങളുടെ മദർ സുപ്പീരിയറായി നിയമിതയായ ഇടവകാംഗം വലിയതറയിൽ സിസ്റ്റർ ജൂലിയാനക്ക് അനുമോദനം നൽകും. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വചനപ്രഘോഷണവും പ്രദക്ഷിണവും ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.