അടൂർ: അടൂരിലും ജില്ലയുടെ പല പ്രദേശങ്ങളിലും സി.പി.എം അക്രമവും പൊലീസ് നിഷ്‌ക്രിയത്വവും ക്രമസമാധാനം തകർത്തെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പ്രസ്താവനയിൽ പറഞ്ഞു. ഇടതുമുന്നണി സർക്കാറിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ പ്രവർത്തകർ ആക്രമിക്കപ്പെട്ട കേസിൽ പോലും പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ്. രാഷ്ട്രീയ കേസുകളിൽ മാത്രല്ല മറ്റു സംഭവങ്ങളിലും പൊലീസ് സി.പി.എം നിർദേശം അനുസരിച്ചുമാത്രമാണ് പ്രവർത്തിക്കുന്നത്. അക്രമത്തിനു ഇരയാകുന്നവർക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാൻപോലും സി.പി.എം അനുവദിക്കുന്നില്ല. അടൂരിലെ പൊലീസ് സ്റ്റേഷനുകൾ സി.പി.എം പാർട്ടിയുടെ സബ് ഓഫിസായാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.