റാന്നി വലിയ പാലത്തിന്‍റെ അപ്രോച് റോഡ്​ വീതികൂട്ടുന്ന ജോലി പുരോഗമിക്കുന്നു

റാന്നി: റാന്നി വലിയ പാലത്തിനോട് ചേർന്ന അപ്രോച് റോഡിന്‍റെ സംരക്ഷണഭിത്തി കെട്ടി വീതികൂട്ടുന്ന പണികൾ പുരോഗമിക്കുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്‍റെ ഭാഗമാണിത്. റാന്നി പാലത്തിന്‍റെ പെരുമ്പുഴ കരയിലെ റോഡിന്‍റെ താഴ്ചയുള്ള ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ നിർമാണമാണ്​ തുടങ്ങിയത്. മുമ്പ്​ റോഡിന് വീതി കുറവായിരുന്നതിനാൽ ഇവിടെ സംരക്ഷണഭിത്തി ഇല്ലായിരുന്നു. എന്നാൽ, റോഡിന് വീതികൂട്ടി നിർമിക്കുമ്പോൾ താഴ്ചയിൽനിന്ന് ഭിത്തികെട്ടി ഉയർത്തേണ്ടതായിവന്നു. നാലു മീറ്ററോളം താഴ്ചയിൽനിന്ന്​ കോൺക്രീറ്റ് ചെയ്ത് ഉയർത്തിയാണ്​ ഭിത്തി പണിയുന്നത്. റോഡിന്‍റെ പൊക്കത്തിൽ കോൺക്രീറ്റ് ഭിത്തി വാർത്തശേഷം മണ്ണും മക്കും മിറ്റലും ഇട്ട് നിരപ്പാക്കിയ ശേഷമാണ് ഉപരിതലം പണിയുന്നത്. റോഡിൽ നിന്ന്​ പാലം തുടങ്ങുന്ന ഭാഗം, നദിയോട് ചേർന്ന്​ താഴ്ചയായതിനാൽ വശങ്ങളിൽ സുരക്ഷാവേലികളും സ്ഥാപിക്കും. Ptl rni_4 bridge ഫോട്ടോ. സംസ്ഥാന പാതയിൽ റാന്നി വലിയ പാലത്തിനോട് ചേർന്ന് അപ്രോച് റോഡിന് സംരക്ഷണഭിത്തി നിർമി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.