പത്തനംതിട്ട: വേനൽ ചൂടേറിയതോടെ വഴിയരികിൽ ഇളനീരും സുലഭം. ചൂട് കടുത്തതോടെ ഇളനീരിന് ആവശ്യക്കാർ ഏറെയാണ്. ബസ് സ്റ്റോപ്പുകളിലും ജില്ലയിലെ പ്രധാന പാതകളിലും ഇളനീർ കച്ചവടക്കാർ നിരവധിയുണ്ട്. പത്തനംതിട്ട റിങ് റോഡ്, സ്റ്റേഡിയം, വഴിയോരങ്ങൾ എന്നിവിടങ്ങളിലെല്ലാം പഴക്കച്ചവടത്തോടൊപ്പം ഇളനീരും സ്ഥാനംപിടിച്ച് കഴിഞ്ഞു. കോവിഡ് ഉയർന്നത് കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. റാന്നി, ചിറ്റാർ ഭാഗങ്ങളിൽനിന്നാണ് കൂടുതൽ ഇളനീർ വിൽപനക്കെത്തുന്നത്. ഇത് നാടൻ ഇളനീരെന്നാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിൽനിന്ന് ഇളനീർ ലഭിക്കുന്നുണ്ട്. 40, 50 രൂപ വിലയാണ് ഈടാക്കുന്നത്. നാടൻ കരിക്കിന് 50 രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 10-15 രൂപ ഇത്തവണ കൂടിയിട്ടുണ്ട്. പാലക്കാടുനിന്ന് ഇളനീർ ജില്ലയിലെത്താറുണ്ട്. ചെന്തെങ്ങിന്‍റേത് ഉണ്ടെങ്കിലും നാടൻ ഇളനീരാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ഇരുചക്ര വാഹനയാത്രികരാണ് ഇളനീർ ഏറ്റവും കൂടുതലായി വാങ്ങിക്കുടിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. photo. പത്തനംതിട്ട കടമ്മനിട്ട റോഡിലെ ഇളനീർ വിൽപന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.