തിരുവല്ല: ടാറിങ്ങിന്‍റെ ഭാഗമായി മുത്തൂർ-കിഴക്കൻ മുത്തൂർ റോഡിൽ തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തും. റോഡിൽ മണ്ണിട്ട് ഉറപ്പിക്കുന്നതടക്കമുള്ള ജോലി ഞായറാഴ്ച പൂർത്തിയാകും. തിങ്കളാഴ്ച രാവിലെ മുതൽ ടാറിങ് ആരംഭിക്കും. ഓടയുടെ നിർമാണം ഒരാഴ്ച മുമ്പ് പൂർത്തിയായിരുന്നു. കിഫ്ബിയിൽനിന്ന് അനുവദിച്ച അഞ്ചുകോടി ചെലവഴിച്ചാണ് നാല് കിലോമീറ്റർ ദൂരം വരുന്ന റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമിക്കുന്നത്. ഈ മാസം 30 വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു തിരുവല്ല: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാവുംഭാഗം - മുത്തൂർ റോഡിൽ മുത്തൂർ ജങ്ഷന് സമീപം ശനിയാഴ്ച മൂന്നുമണിയോടെ ആയിരുന്നു അപകടം. കിഴക്കന്മുറി സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മുത്തൂർ ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു. കാറിന്‍റെ മുൻവശം ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.