പത്തനംതിട്ട: കുടുംബശ്രീ സ്‌നേഹിത പോസ്റ്റര്‍ കാമ്പയിന്‍ കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നവകേരളം കാമ്പെയിന്‍റെ ഭാഗമായാണ് 'നീതിക്കായി എന്നും എപ്പോഴും നിങ്ങളോടൊപ്പം' പേരില്‍ പോസ്റ്റര്‍ കാമ്പെയിന്‍ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് അസോ. പ്രസിഡന്‍റ് പി.എസ്. മോഹനന് പോസ്റ്റര്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ലിറ്റില്‍ കൈറ്റ്‌സ് - സ്‌കൂള്‍തല ക്യാമ്പുകള്‍ സമാപിച്ചു പത്തനംതിട്ട: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളിലെ സ്‌കൂള്‍തല ക്യാമ്പുകള്‍ ജില്ലയില്‍ സമാപിച്ചു. 83 യൂനിറ്റുകളില്‍നിന്നുള്ള 2313 വിദ്യാർഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പ് നടത്താന്‍ കഴിയാതിരുന്ന 2 വിദ്യാലയങ്ങളിലും പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാർഥികള്‍ക്കും പിന്നീട് അവസരം ഒരുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്. ഫോണ്‍. 9447907657. ഫോട്ടോ PTL 10 CAMP ലിറ്റില്‍ കൈറ്റ് ഏകദിന ക്യാമ്പില്‍ പങ്കെടുക്കുന്ന ചെങ്ങരൂര്‍ സെന്റ് ബഥനി കോണ്‍വെന്റ് ഹൈസ്‌കൂളിലെ കുട്ടികള്‍ ബാല ചിത്രരചന മത്സരം മാറ്റി പത്തനംതിട്ട: ശിശുക്ഷേമസമിതി ശനിയാഴ്ച നടത്താനിരുന്ന ദേശീയ ബാല ചിത്രരചന മത്സരം മാറ്റിവെച്ചതായി ജനറല്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.