വടശ്ശേരിക്കര: മകരസംക്രമ നാളിൽ ശബരിമലയിൽ ചാർത്തിയ തിരുവാഭരണവും വഹിച്ച് പന്തളം കൊട്ടാരത്തിലേക്കുള്ള മടക്കയാത്രയിൽ പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽ സ്വീകരണം നൽകി. തുടർന്ന് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തു മഹോത്സവം നടന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഒട്ടനവധി ഭക്തർ പെരുനാട്ടിലെത്തി. വെള്ളിയാഴ്ച് രാവിലെ ളാഹ സത്രത്തിൽനിന്നാണ് മടക്കയാത്ര ആരംഭിച്ചത്. ഒമ്പതുമണിയോടെ പെരുനാട് സ്രാമ്പിക്കലെത്തി. അവിടെനിന്ന് ഘോഷയാത്രയായി കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉച്ചക്ക് രണ്ടുമണിമുതൽ ക്ഷേത്ര പ്രതിഷ്ഠയിൽ തിരുവാഭരണം ചാർത്തി ദർശനം ശനിയാഴ്ച്ച പുലർച്ച രണ്ടുമണി വരെയും തുടർന്നു. അഷ്ടാഭിഷേകം,അഷ്ടദ്രവ്യ ഗണപതിഹോമം നാദസ്വരക്കച്ചേരി ,ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, നായാട്ടുവിളി, കാക്കാരിശ്ശി നാടകം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.