പന്തളം: കോവിഡ് പ്രതിരോധം നഗരസഭയിൽ പാളിയതായും ഭരണസമിതിയുടെ അനാസ്ഥയാണ് കാരണമെന്നും എൽ.ഡി.എഫ് പാർലമൻെറ് പാർട്ടി ലീഡർ ലസിത നായർ പറഞ്ഞു. സർക്കാറിന്‍റെ കർശന നിർദേശമുണ്ടായിട്ടും കോവിഡ് പ്രതിരോധ പ്രോജക്ടുകൾ ഏറ്റെടുക്കുന്നില്ല. എല്ലാ വാർഡുകളിലും കോവിഡ് വ്യാപിക്കുമ്പോഴും നഗരസഭയിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. രണ്ട് ഡോക്ടർമാർക്ക് കോവിഡ് ആണെന്ന് പറഞ്ഞ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി ഉച്ചവരെയാക്കി ചുരുക്കി. വയോമിത്രം പരിപാടിക്ക് പണം നൽകാത്തതിനാൽ വയോജനങ്ങൾക്ക് മരുന്നെത്തിക്കാൻ കഴിയുന്നില്ല. മുനിസിപ്പൽ കൗൺസിലിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്രശ്നം ഉന്നയിച്ച് ബഹളമുണ്ടാക്കിയിട്ടും കോവിഡ് വിഷയം ചർച്ചക്കെടുക്കുവാൻ ഭരണ സമിതി തയാറായില്ല. കോവിഡ് മാനദണ്ഡം പാലിക്കാതെ കൗൺസിൽ യോഗം വിളിച്ചു കൂട്ടുകയും ചെയ്തതായും ലസിത നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.