വീട് കത്തിനശിച്ചു

അടൂർ: തീപിടിച്ച് വീട് നശിച്ചു. അടൂർ മേലൂട് കാവുള്ളതിൽ ജാഗേഷ് കുമാറിന്‍റെ വീടാണ് കത്തിനശിച്ചത്. അറപ്പുരയും മുറികളുമുള്ളതും ഓടും ഷീറ്റുംകൊണ്ട് നിർമിച്ച പഴയ വീടിനാണ് തീപിടിച്ചത്. ഫയർഎൻജിൻ കടന്നുചെല്ലാൻ കഴിയാത്ത സ്ഥലമായതിനാൽ അടൂർ അഗ്​നിരക്ഷാ സേനാംഗങ്ങൾ രണ്ട് വാഹനത്തിൽനിന്ന്​ ഒരുമണിക്കൂറോളം വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. വീടും ഗൃഹോപകരണങ്ങളും രേഖകളും കത്തിനശിച്ചു. തീ പിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. അസി. സ്റ്റേഷൻ ഓഫിസർ റജി കുമാർ, സേനാംഗങ്ങളായ ജോസ്, സജീവ് കുമാർ, അജികുമാർ, രഞ്ജിത്, അരുൺജിത്, ശ്രീജിത്, പ്രജോഷ്, സന്താഷ് ജോർജ്, വിപിൻ, രാജേഷ്, രവി, എച്ച്.ജിമാരായ അജയകുമാർ, അനിൽകുമാർ, ശശികുമാർ എന്നിവർ ചേർന്നാണ് അണച്ചത്. PTL ADR Fire അടൂർ മേലൂട് അഗ്​നിരക്ഷാസേന വീടിനു പടർന്നുപിടിച്ച തീയണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.