കോട്ടാങ്ങൽ: പഞ്ചായത്തിൽ എസ്.സി/ എസ്.സി.പി പദ്ധതി പ്രകാരം 10 ഗുണഭോക്താക്കൾക്ക് കോഴികളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് . റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും 600 രുപയും സഹിതം 29ന് മുമ്പ് മൃഗാശുപത്രിയിൽ എത്തണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. പച്ചക്കറി വിത്തുകൾ മല്ലപ്പള്ളി: പുറമറ്റം കൃഷിഭവനിൽ മുന്തിയ ഇനം സാലഡ് വെള്ളരി, വഴുതന, വെണ്ട, പയർ, പടവലം, പച്ചക്കറി വിത്തുകൾ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട്. കരം രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി എത്തണം. ഭാരതീയ പ്രകൃതികൃഷി പദ്ധതി ഭാഗമായുള്ള സൗജന്യ വളത്തിന് അപേക്ഷിച്ചവർക്ക് വളം വിതരണവും തുടങ്ങി. അപേക്ഷിക്കാത്തവർ കരം രസീത്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് നൽകിയും വളം കൈപ്പറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.