പന്തളം: ദിനംപ്രതി നൂറിലധികം കോവിഡ് റിപ്പോർട്ട് ചെയ്യുന്ന പന്തളം നഗരസഭ പരിധിയിൽ കോവിഡ് പരിശോധനകേന്ദ്രം അടച്ചുപൂട്ടിയിട്ട് മൂന്നുമാസം. പുതിയ സാഹചര്യത്തിൽ പരിശോധനകേന്ദ്രം തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ ലാബുകളെ സഹായിക്കാനാണ് നഗരസഭ പരിശോധന കേന്ദ്രം പുനരാരംഭിക്കാത്തതെന്നും ആരോപണമുണ്ട്. പന്തളം അർച്ചന ആശുപത്രിയിലാണ് കോവിഡ് സൻെറർ പ്രവർത്തിച്ചുവന്നിരുന്നത്. ഒക്ടോബർ 31ന് കോവിഡ് ഭേദമായപ്പോൾ ഇവിടത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഈ മാസം ആദ്യംമുതൽ കോവിഡ് വ്യാപകമായതോടെ പലരും പരിശോധനക്ക് സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. ലാബുകൾ വൻ തുകയാണ് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.