പന്തളം: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി നടന്ന പൊതുവിജ്ഞാന ക്വിസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം മങ്ങാരം ഗവ. യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി കെ. ഷിഹാദ് ഷിജു നേടി. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്‍റാണ്. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി ജോയൻറ് കൺവീനർ കെ.എച്ച്. ഷിജുവിന്‍റെയും പന്തളം കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് നഴ്സ് കെ. സബീനയുടെയും മകനാണ്. ഫോട്ടോ: കെ. ഷിഹാദ് ഷിജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.