പത്തനംതിട്ട: സമത സൂപ്പർ മാർക്കറ്റിലെ ജീവനക്കാരന് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സൂപ്പർ മാർക്കറ്റിലെ താൽക്കാലിക ജീവനക്കാരനായ പെരിങ്ങമ്മല ചരിവ് പുരയിടത്തിൽ ഷിബു വർഗീസിനാണ് ലഭിച്ചത്. ഇതേ നമ്പറിലെ രണ്ട് ടിക്കറ്റും കൂടി ഷിബു എടുത്തിരുന്നു. അവക്ക് സമാശ്വാസ സമ്മാനമായ 8000 രൂപ വീതം ലഭിച്ചു. സൂപ്പർ മാർക്കറ്റിലെ മറ്റ് മൂന്നു ജീവനക്കാരും വിവിധ സീരിയസുകളിൽ ഇതേ നമ്പറിലെ ലോട്ടറി എടുത്തിരുന്നു. അതിനും 8000 രൂപ വീതം ലഭിച്ചു. പാക്കിങ് ജോലിയിൽ തുടരാൻതന്നെയാണ് ഷിബുവിന്‍റെ തീരുമാനം. സി.പി.എം പെരിങ്ങമല ബ്രാഞ്ച് അംഗവും ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് യൂനിയൻ ഏരിയ കമ്മിറ്റി അംഗവുമാണ് ഷിബു വർഗീസ്. .....................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.