p2 leeed പത്തനംതിട്ട: . സി.പി.എം വിട്ട് എത്തുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സി.പി.ഐ നിലപാടിൽ കുറച്ചുകാലമായി സി.പി.എം അസ്വസ്ഥരാണ്. ഇനിയും ഈ നില തുടർന്നാൽ അത് പാർട്ടിക്ക് വലിയ ദോഷംചെയ്യുമെന്ന സി.പി.എം നേതൃത്വത്തിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ സി.പി.ഐയെ ഭീഷണിപ്പെടുത്തി നിലക്കുനിർത്താനുള്ള ശ്രമമാണ് ഇപ്പോൾ അക്രമപ്രവർത്തനത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. എന്നാൽ, മുന്നണിയിലെ വല്ല്യേട്ടന്‍റെ ഭീഷണിക്ക് വഴങ്ങേണ്ട എന്നാണ് സി.പി.ഐയുടെ നിലപാട്. ഈ നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് അങ്ങാടിക്കലിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്വന്തം മുന്നണിയുമായി മത്സരരംഗത്തിറങ്ങിയത്. മറ്റ് ബാങ്ക് തെരഞ്ഞെടുപ്പുകളിലെന്നപോലെ അങ്ങാടിക്കലും സി.പി.എം കള്ളവോട്ടിന് ശ്രമിച്ചതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പകതീരാത്ത സി.പി.എം തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സി.പി.ഐക്കാരെ വീടുകയറി അക്രമിക്കാനും തയാറായി. ജില്ലയിൽ സി.പി.ഐക്ക് നിർണായക സ്വാധീനമുള്ളത് അടൂരിലാണ്. ഇരുപാർട്ടികളുടെയും ജില്ല സെക്രട്ടറിമാരുടെ തട്ടകവും അടൂരാണ്. നേതാക്കളുടെ അനുമതിയോടെയാണ് അക്രമസംഭവങ്ങൾ അടക്കം നടക്കുന്നതെന്നും വ്യക്തമാണ്. അടുത്തകാലത്തായി ജില്ലയിൽ ബി.ജെ.പിയിൽ നിന്നടക്കം നിരവധിപേർ സി.പി.എമ്മിൽ ചേർന്നിരുന്നു. ഈ നിലയിൽ സംഘടന സംവിധാനം കൂടുതൽ കരുത്താർജിക്കുന്നതിനിടെയാണ് സ്വന്തം പാളയത്തിൽനിന്ന് പ്രവർത്തകരെ സി.പി.ഐ അടർത്തിയെടുക്കുന്നത്. ഇത്തരത്തിൽ നിരവധിയാളുകൾ ഇതിനകം സി.പി.ഐയിൽ എത്തിയിട്ടുണ്ട്. സി.പി.എമ്മിന്‍റെ ഗുണ്ടായിസത്തിന് വഴങ്ങിയാൽ ഈ നിലയിലെ മുന്നേറ്റത്തിന് അത് തടസ്സമാകുമെന്ന് സി.പി.ഐയും മനസ്സിലാക്കുന്നുണ്ട്. ......................... കുമ്പനാട് കൺവെൻഷൻ കുമ്പനാട്: കുമ്പനാട് കൺവെൻഷനിൽ തിങ്കളാഴ്ചത്തെ പൊതുയോഗം ഐ.പി.സി യു.കെ-അയർലൻഡ് റീജ്യൻ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജോയി ഫിലിപ് അധ്യക്ഷതവഹിച്ചു. പാസ്റ്റർമാരായ വിൽസൺ വർക്കി, രാജു ആനിക്കാട് എന്നിവരും സംസാരിച്ചു. രാവിലെ നടന്ന പ്രത്യേക യോഗത്തിൽ പാസ്റ്റർ എം.ടി. തോമസ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.