രേഖകള്‍ നൽകണം

മൈലപ്ര: ഗ്രാമപഞ്ചായത്തില്‍ ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ അവരുടെ പേര് ഉള്‍പ്പെട്ട റേഷന്‍കാര്‍ഡിന്‍റെ പകര്‍പ്പ് ഈ മാസം 20 ന് മുമ്പ് പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സഹകരണ ബാങ്കുകള്‍ മുഖേന പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍: 0468 222340. .................... ബി.ജെ.പി സമ്മേളനം മാറ്റി പത്തനംതിട്ട: ബി.ജെ.പി പത്തനംതിട്ടയിൽ നടത്താനിരുന്ന ജനകീയ പ്രതിരോധ സമ്മേളനം കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിവെച്ചതായി ജില്ല അധ്യക്ഷൻ വി.എ. സൂരജ് അറിയിച്ചു. ............................ പരീക്ഷ നടത്തും പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍റ്​ ഓഫി ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍റ്​ ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്​ എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റെഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍ (2018, 2020 സ്‌കീം) മാര്‍ച്ച് മാസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന / പഠിച്ചിരുന്ന സെന്‍ററുകളില്‍ ഫെബ്രുവരി ഒന്ന് വരെ ഫൈന്‍ കൂടാതെയും ഫെബ്രുവരി എട്ടുവരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷക്ക്​ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍ (www.ihrd.ac.in) ലഭ്യമാണ്. ഫോണ്‍. 0471 2322985, 0471 2322501.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.