കുളനട: കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലിന്‍റെ മികച്ച ഗ്രന്ഥശാലക്കുള്ള . കഥാകൃത്ത് ടി. പത്മനാഭൻ പുരസ്കാരം കൈമാറി. 25,000 രൂപക്കുള്ള പുസ്തകങ്ങളും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാനത്തെ 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലക്ക് നൽകുന്ന പുരസ്‌കാരമാണിത്. പന്തളം കേരളവർമയുടെ ഓർമക്കായി 1938ൽ സ്ഥാപിച്ച ഗ്രന്ഥശാലയാണിത്. മൂന്നുതവണ മികച്ച ഗ്രന്ഥശാലക്കുള്ള പത്തനംതിട്ട ജില്ല ലൈബ്രറി കൗൺസിന്‍റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം സംസ്ഥാന ലൈബ്രറി കൗൺസിൽ എ പ്ലസ് ഗ്രേഡിയിലേക്ക് ഉയർത്തി. ജില്ലയിലെ ഏക എ പ്ലസ് ഗ്രന്ഥശാല എന്ന നേട്ടവും ഈ ഗ്രന്ഥശാലക്ക് സ്വന്തമാണ്. ബാലവേദി, യുവജനവേദി, വനിതവേദിയടക്കം പ്രവർത്തനം സജീവമാണ്. ഗ്രന്ഥശാലയുടെ പ്രസിഡൻറ് പി.ജി. ശശികുമാരവർമയും സെക്രട്ടറി കെ. അമ്മിണിയമ്മയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഫോട്ടോ: ഐ.വി. ദാസ് പുരസ്‌കാരം കഥാകൃത്ത് ടി. പത്മനാഭനിൽനിന്ന് പന്തളം കേരളവർമ ഗ്രന്ഥശാലാ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.