ആക്രമണത്തിനിരയായ മഹിള മോർച്ച നേതാവിന്‍റെ വീട് ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

അടൂർ: സാമൂഹിക വിരുദ്ധർ ആക്രമിച്ച ഏറത്ത് മഹിള മോർച്ച ജനറൽ സെക്രട്ടറി അശ്വതി രഞ്ജിത്തിന്‍റെ വസതി അനിൽ നെടുമ്പള്ളിയുടെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ അതിക്രമിച്ചുകടന്ന് കുഞ്ഞുങ്ങളെവരെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മണ്ഡലം പ്രസിഡന്‍റ്​ അനിൽ നെടുമ്പള്ളി ആവശ്യപ്പെട്ടു. സജി മഹർഷിക്കാവ്, അരുൺ താന്നിക്കൽ, ആർ. രമണൻ, ശ്രീലേഖ ഹരികുമാർ, വിനോദ് വാസുദേവൻ, വിനീഷ് കൃഷ്ണൻ, അനന്ദു പി.കുറുപ്പ്, വത്സല, വിനീത് കൈലാസം, അഖിൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. PTL ADR BJP സാമൂഹികവിരുദ്ധർ ആക്രമിച്ച ഏറത്ത് മഹിള മോർച്ച ജനറൽ സെക്രട്ടറി അശ്വതി രഞ്ജിത്തിന്‍റെ വസതി ബി.ജെ.പി നേതാക്കൾ സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.