സംസ്ഥാനപാത വികസനം: കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി

റാന്നി: തലമുറകളുടെ ഗതകാലസ്മരണകള്‍ പേറുന്ന എസ്.സി സ്കൂള്‍ ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കാത്തിരിപ്പുകേന്ദ്രം പൊളിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനവുമായി ബന്ധപ്പെട്ടാണ് ഇത് പൊളിച്ചത്. വലിയ തോടിന് കരയിലായി സംസ്ഥാന പാതയുടെ ഓരത്തായിരുന്നു ഇത്​ നിന്നിരുന്നത്. കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റുകള്‍ പൊളിഞ്ഞും അടിത്തറ ഇളകിയും ബലക്ഷയം നേരിട്ടിരുന്ന കേന്ദ്രം ഉപയോഗക്ഷമം അല്ലാതായിരുന്നു. 2018ലെ പ്രളയത്തിനുശേഷമാണ് തോടിന്‍റെ സംരക്ഷണഭിത്തിയോട് ചേര്‍ന്ന അടിത്തറക്ക് ബലക്ഷയം നേരിട്ടത്. അതോടെ കുട്ടികള്‍ കാത്തിരിപ്പുകേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അടുത്ത സമയത്ത് സാമൂഹികവിരുദ്ധരുടെ താവളമായി കേന്ദ്രം മാറിയതായും ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ പൊളിച്ചുനീക്കിയതിന് സമീപത്ത്​ കെ.എസ്.ടി.പി ബസ് കാത്തിരിപ്പുകേന്ദ്രവും ബസ് ബേയും സ്ഥാപിക്കും. Ptl rni_1waiting shed ഫോട്ടോ: പുനലൂർ-മൂവാറ്റുപുഴ റോഡിൽ ചെത്തോങ്കര എസ്.സി പടിയിലെ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.