റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ തകരാറിലായി കുടിവെള്ളം മുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തരമായി ജലവിതരണം പുനഃസ്ഥാപിക്കാൻ തീരുമാനം. സംസ്ഥാന പാതയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിശോധിക്കാൻ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. പഴവങ്ങാടി, റാന്നി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങിയിരിക്കുകയാണ്. വേനൽ രൂക്ഷമാകുന്നതോടെ പ്രതിസന്ധി ഉണ്ടാകാത്ത രീതിയിൽ വിതരണം ഉടൻ പുനഃസ്ഥാപിക്കാനാണ് എം.എൽ.എ നിർദേശിച്ചത്. വലിയതോടിന്‍റെ ചെത്തോംകര മുതൽ എസ്.സി ഹയർ സെക്കൻഡറി സ്കൂൾ പടി വരെയുള്ള ഭാഗത്തെ തോടിന് വീതി വർധിപ്പിക്കുന്നതിനായി മണ്ണ് എടുക്കുമ്പോൾ വസ്തു ഉടമകളുടെ ഭൂമി കെട്ടിസംരക്ഷിക്കുന്നതിന് അവരുമായി ചർച്ചചെയ്യും. ഇവിടെ വസ്തു കെട്ടിസംരക്ഷിക്കുന്നതിന് ഒരുമീറ്റർ സ്ഥലം ഉടമകൾ വിട്ടുനൽകേണ്ടതായി വരും. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പ്ലാച്ചേരി മുതൽ ഉതിമൂട് വരെ ഒമ്പത് ബസ് ബേകളാണ് നിർമിക്കുന്നത്. മക്കപ്പുഴ, മന്ദമരുതി ഭാഗം, എസ്.സി ഹയർ സെക്കൻഡറി സ്കൂൾ പടി, വൈക്കം സ്കൂൾപടി , ഉതിമൂട് വലിയ കലുങ്ക്, ഡിപ്പോ പടി, ഉതിമൂട് എന്നിവിടങ്ങളിലാണ് ബസ് ബേകൾ നിർമിക്കുന്നത്. വൈക്കം സ്കൂൾ, ഉതിമൂട് വലിയ കലുങ്ക്, ഡിപ്പോ പടി എന്നിവിടങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും മറ്റിടങ്ങളിൽ റോഡിനിരുവശത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമിക്കും. ബ്ലോക്ക് പടി ജങ്ഷൻ വൈക്കം എന്നിവിടങ്ങളിലെ ആൽമരങ്ങളും മാമുക്ക് ജങ്ഷൻ വികസനത്തിന് രണ്ട് തണൽമരങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കും. കെ.എസ്.ടി.പി സൂപ്രണ്ടിങ് എൻജിനീയർ ബിന്ദു, എക്സി. എൻജിനീയർ ജാസ്മിൻ ഉൾപ്പെടെ ഉള്ളവർ യോഗത്തിൽ പങ്കെടുത്തു. Ptl rni _1 meeting
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.