പൂതങ്കര പേട്ട ഉത്സവം ഭക്തിസാന്ദ്രം

അടൂർ: മതസൗഹാർദം ഊട്ടിയുറപ്പിച്ച് പൂതങ്കര ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ പേട്ട ഉത്സവം ഭക്തിനിർഭരമായി. വൈകീട്ട് 3.30ന് പേട്ട എഴുന്നള്ളത്ത് ക്ഷേത്രത്തില്‍നിന്നിറങ്ങി ഇളമണ്ണൂര്‍ ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രം, ചേന്നായത്ത് മേലേവീട്ടില്‍ കളരി, ഭഗവതിക്കുന്ന് ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി പൂതങ്കര മണിഭവനത്തില്‍ എത്തി ചുട്ടികുത്തി പൂതങ്കര വാവരു പള്ളിയിൽ എത്തി. അവിടെ നിന്നാരംഭിച്ച പേട്ടതുള്ളൽ കർപ്പൂര ഘോഷയാത്രയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ദീപരാധനയും ദീപ കാഴ്ചയും നടന്നു. PTL ADR Pettathullal പൂതങ്കര ശ്രീധർമശാസ്ത ക്ഷേത്രത്തിൽ നടന്ന പേട്ടതുള്ളൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.