പന്തളം പാലസ് വെൽഫെയർ സൊസൈറ്റി അന്നദാനം തുടങ്ങി

പന്തളം: പാലസ് വെൽഫെയർ സൊസൈറ്റിയുടെ അന്നദാനം പന്തളം രാജരാജശേഖര മണ്ഡപത്തിൽ ആരംഭിച്ചു. പന്തളം പൊലീസ് സി.ഐ എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ പി.കെ. പുഷ്പലത, കെ.ആർ. രവി, പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാർ വർമ, സെക്രട്ടറി പി.എൻ. നാരായണ വർമ, സൊസൈറ്റി പ്രസിഡൻറ് കെ.സി. ഗിരീഷ് കുമാർ, ജനറൽ സെക്രട്ടറി ആർ.കെ. ജയകുമാർ വർമ, സെക്രട്ടറിമാരായ പ്രസാദ് വർമ, ദീപ വർമ, ക്ഷത്രിയ ക്ഷേമസഭ പന്തളം യൂനിറ്റ് പ്രസിഡൻറ് രാഘവ വർമ തുടങ്ങിയവർ സംസാരിച്ചു. ഈ മാസം 10വരെ എല്ലാ ദിവസവും വൈകീട്ട് ആറര മുതൽ രാജരാജശേഖര മണ്ഡപത്തിലാണ് അന്നദാനം. ഫോട്ടോ:-പന്തളം: പാലസ് വെൽഫെയർ സൊസൈറ്റിയുടെ അന്നദാനം പന്തളം രാജരാജശേഖര മണ്ഡപത്തിൽ പന്തളം പൊലീസ് സി.ഐ എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.