തോട്ടക്കോണം എസ്.പി.സി ക്രിസ്​മസ് ക്യാമ്പ്

പന്തളം: തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി ക്രിസ്​മസ് ക്യാമ്പിന് അടൂർ ഡിവൈ.എസ്.പി ആർ. ബിനു പതാക ഉയർത്തി. നാർകോട്ടിക് ഡിവൈ.എസ്.പി ആർ. പ്രദീപ് കുമാർ, സുരേഷ് കുമാർ, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, ബി.എഡ് കോളജ് പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ്, അടൂർ ആശുപത്രിയിലെ ഡോ. പി. ശശി, സുവോളജി അധ്യാപകനായ സുനിൽ കുമാർ, രാജീവ് എന്നിവർ ബോധവത്​കരണ ക്ലാസുകൾ നടത്തി. സമാപന സമ്മേളനം ജില്ല പൊലീസ് മേധാവി നിശാന്തിനി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ഫുൾ എ പ്ലസ്​ നേടിയ കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഫോട്ടോ:തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി ക്രിസ്മസ് ക്യാമ്പ് ജില്ല പൊലീസ് മേധാവി നിശാന്തിനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.