അടൂര്‍: കെ.എസ്.ഇ.ബി ഓട്ടോമാറ്റിക് സിസ്റ്റം സ്ഥാപിച്ചതിനെ തുടര്‍ന്ന് മാസത്തിലേറെയായി രാവും പകലും തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നു. ഇതു കാരണം വിളക്കുകളുടെ ആയുസ്സ് കുറയുകയും ഗ്രാമപഞ്ചായത്തിന് അമിത വൈദ്യുതി ബില്‍ അടക്കേണ്ടിയും വരുന്ന സ്ഥിതിയാണ്. കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ രണ്ട്, 14, 15 വാര്‍ഡുകളില്‍ മരുതിമൂട് മുതല്‍ മങ്ങാട് ആലയില്‍പ്പടി വരെയുള്ള തെരവുവിളക്കുകളാണ് ഇത്തരത്തില്‍ കത്തിക്കിടക്കുന്നത്. സ്ഥലത്ത് കെ.എസ്.ഇ.ബി ജീവനക്കാര്‍ മിക്കയിടങ്ങളിലും തദ്ദേശവാസികളെ തെരുവുവിളക്കുകളുടെ ഫ്യൂസ് കുത്താനും ഊരാനും നിയോഗിക്കുകയായിരുന്നു പതിവ് ഇത് പരാതിക്കിടയാക്കിയതോടെയാണ് കെ.എസ്.ഇ.ബി ഓട്ടോമാറ്റിക് ഓണ്‍-ഓഫ് സംവിധാനം സ്ഥാപിച്ചത്. എന്നാല്‍, തുടക്കത്തില്‍ തന്നെ പലയിടങ്ങളിലും ഇതിന്‍റെ കവചത്തില്‍ മഴവെള്ളം കയറി നശിക്കുകയായിരുന്നു. എന്നാൽ, ഇവിടെ യഥാസമയം തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുകയും അണക്കുകയും തദ്ദേശവാസി ചെയ്തിരുന്നതാണെന്ന് നാട്ടുകാർ പറഞ്ഞു. ഉടന്‍തന്നെ ജീവനക്കാര്‍ എത്തി അറ്റകുറ്റപ്പണി നടത്തി ഈ സംവിധാനം ശരിയാക്കുമെന്ന് മരുതിമൂട്ടിലെ നാട്ടുകാരോട് അധികൃതര്‍ പറഞ്ഞെങ്കിലും ഇതുവരെയും ആരുമെത്തിയില്ല. PTL ADR Street Light 1. കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ പകലും പ്രകാശിക്കുന്ന വിളക്കുകളിൽ ഒന്ന്. 2. കെ.എസ്.ഇ.ബിയുടെ തകരാറിലായ ഓട്ടോമാറ്റിക് സിസ്റ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.