പൈപ്പ് പൊട്ടി, റോഡ് കുഴിഞ്ഞു; കണ്ണടച്ച് ജല അതോറിറ്റി

കോന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കോന്നി സര്‍വിസ് സഹകരണ ബാങ്കിന് മുന്നില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പൊട്ടിയത് മൂലം സെന്‍ട്രല്‍ ജങ്ഷനില്‍ രൂപപ്പെട്ട കുഴി അപകടക്കെണിയാകുന്നു. ഓട നിർമാണത്തിന്‍റെ ഭാഗമായി മണ്ണ് മാറ്റിയതിനെ തുടര്‍ന്നാണ് ഇവിടെ പൈപ്പ് ലൈന്‍ പൊട്ടിയത്. എന്നാല്‍, പൊട്ടിയ പൈപ്പ് ലൈന്‍ പുനഃസ്ഥാപിക്കാത്തത് മൂലം ഇവിടെനിന്ന് ഒഴുകിയിറങ്ങിയ വെള്ളം കോന്നി സെന്‍ട്രല്‍ ജങ്ഷനില്‍ കെട്ടിക്കിടന്ന് റോഡില്‍ വലിയ കുഴി രൂപപ്പെടുകയും ചെയ്തു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡില്‍ നിരവധി ഇരുചക്ര വാഹനങ്ങളാണ് റോഡിലെ കുഴിയില്‍ വീഴുന്നത്. മാത്രമല്ല വാട്ടര്‍ അതോറിറ്റി ഓഫിസിന് മീറ്ററുകള്‍ മാത്രം അകലെയുള്ള ഈ കുഴി അധികൃതര്‍ നികത്താത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. നഗരമധ്യത്തില്‍ പൊട്ടിയ പൈപ്പ് ലൈന്‍ പുനഃസ്ഥാപിച്ച് കുഴി നികത്താന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ വലിയ അപകടങ്ങളാവും ഉണ്ടാവുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.