ശബരിമല: സന്നിധാനത്തെ തീർഥാടക തിരക്ക് നിയന്ത്രിക്കുന്നതിനായി നിർമിച്ച ബെയ്ലി പാലം അപകടാവസ്ഥയിൽ. മകരവിളക്ക് ദിനത്തിലടക്കം സന്നിധാനത്തെയും വലിയ നടപ്പന്തലിലെയും തിരക്ക് ഒഴിവാക്കുന്നതിനായി മാളികപ്പുറം-ചന്ദ്രാനന്ദൻ റോഡിൽ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന് സമീപത്തെ തോടിന് കുറുകെയുള്ള പാലമാണ് അപകടാവസ്ഥയിലായത്. തിരക്കുള്ള വേളകളിൽ ദർശനം കഴിഞ്ഞ തീർഥാടകർക്ക് വലിയ നടപ്പന്തലിൽ എത്താതെ പമ്പയിലേക്ക് മടങ്ങാൻ അഞ്ചുവർഷം മുമ്പ് ഉരുക്ക് ഗർഡറുകൾ ഉപയോഗിച്ച് ഇന്ത്യൻ ആർമിയുടെ മദ്രാസ് എൻജിനീയറിങ് വിഭാഗം നിർമിച്ച പാലമാണിത്. രണ്ടുകോടി രൂപയായിരുന്നു ചെലവ്. അറ്റകുറ്റപ്പണി നടത്താതിരുന്നതുമൂലം പാലത്തിന്‍റെ ഗർഡറുകൾ തുരുമ്പെടുത്തു. ഉരുക്ക് പാളികൾ പാകിയ നടവഴിയും കൈവരികളും തകർച്ച നേരിടുകയാണ്. തൂണുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മരാമത്ത് വകുപ്പ് എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ പാലം ബലക്ഷയത്തിലാണെന്ന് കണ്ടെത്തിയിരുന്നു. മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് തിരക്ക് വർധിച്ച സാഹചര്യത്തിലും പാലത്തിന്‍റെ അറ്റകുറ്റപ്പണി നടത്താൻ ദേവസ്വം ബോർഡ് തയാറായിട്ടില്ല. അറ്റകുറ്റപ്പണി നടത്തേണ്ട ചുമതല ഇന്ത്യൻ ആർമിക്കാണെന്നാണ് ദേവസ്വം ബോർഡ് അധികൃതർ നൽകുന്ന വിശദീകരണം. ശോച്യാവസ്ഥ സംബന്ധിച്ച വിവരം ആർമിയെ ധരിപ്പിക്കാൻ ബോർഡ് ഇതുവരെയും നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ശബരിമലയിൽ ദീര്‍ഘവീക്ഷണമില്ലാത്ത പരിഷ്‌കാരങ്ങളിലൂടെ കോടികള്‍ പൊടിപൊടിക്കുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ബെയ്ലി പാലമെന്ന വിമർശനം ഉയരുന്നുണ്ട്. ഈ പാലം പൊളിച്ചുമാറ്റി 32 കോടി വീണ്ടും ചെലവഴിച്ച് ആകാശപ്പാലം നിര്‍മിക്കുന്നതിന് പദ്ധതിയിട്ടിട്ടുണ്ട്. പൊലീസ് ബാരക്ക് മുതല്‍ ചന്ദ്രാനന്ദൻ റോഡ് വരെ 146 മീറ്റര്‍ നീളത്തിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള സാമ്പത്തികം കണ്ടെത്താനാകാത്ത നിലയിലാണ് ഇപ്പോൾ ദേവസ്വം ബോർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.