മല്ലപ്പള്ളി: ഈ വർഷം രണ്ടുതവണ കരകവിഞ്ഞൊഴുകിയ മണിമലയാർ ഒരാഴ്ചത്തെ ചൂടിൽ വറ്റിവരണ്ടുതുടങ്ങി. ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയേറി. സമൃദ്ധമായി ഒഴുകിയ ആറ്റിൽ പലയിടങ്ങളിലും മണൽ പുറ്റ് രൂപപ്പെട്ടുതുടങ്ങി. കോട്ടാങ്ങൽ കടൂർക്കടവിൽ ആറ്റിലെ ജലനിരപ്പ് താഴ്ന്ന് മണൽ തെളിഞ്ഞതോടെ വശങ്ങളിൽകൂടി മാത്രം വെള്ളം ഒഴുകുന്ന കാഴ്ചയാണ്. പലയിടങ്ങളിലും മണൽ വാരി രൂപപ്പെട്ട കയങ്ങളിൽ മാത്രമാണ് വെള്ളം കെട്ടിക്കിടക്കുന്നത്. നീരൊഴുക്ക് പൂർണമായും നിലച്ചിരിക്കുകയാണ്. വേനൽ കടുത്താൽ കോട്ടാങ്ങൽ , മല്ലപ്പള്ളി ആനിക്കാട്, കല്ലൂപ്പാറ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയിലേക്കുള്ള പമ്പിങ്ങിനെ ബാധിക്കും. കുടിവെള്ള പദ്ധതികളുടെ കിണറുകൾ ആറ്റിലും തീരങ്ങളിലുമാണ് നിർമിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്തെ വെള്ളവും കുറഞ്ഞു തുടങ്ങി. മൂന്നടിയോളം മാത്രമാണ് വെള്ളം ഇപ്പോൾ ഉള്ളത്. മലയോര മേഖലകളിൽ ആഴ്ചയിൽ ഒരുതവണ മാത്രമാണ് ഇപ്പോൾ പൈപ്പുലൈനിൽ കൂടി വെള്ളമെത്തുന്നത്. വേനൽച്ചൂട് കടുക്കുന്നതോടെ കുടിവെള്ളത്തിനായുള്ള പരക്കംപാച്ചിൽ തുടങ്ങി. കുടിവെള്ളം പലസ്ഥലങ്ങളിൽ വാഹനങ്ങളിൽ എത്തിക്കുകയാണിപ്പോൾ. ഫോട്ടോ: മെയിൽ അയച്ചിട്ടുണ്ട്.. മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്ന് മണൽപ്പുറ്റ് രൂപപ്പെട്ടപ്പോൾ, കടൂർക്കാവ് പാലത്തിൽനിന്നുള്ള ദൃശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.