റോഡി‍െൻറ വശങ്ങളിൽ കാടുകയറി

റോഡി‍ൻെറ വശങ്ങളിൽ കാടുകയറി മല്ലപ്പള്ളി: ചാലാപ്പള്ളി-അറഞ്ഞിക്കൽ റോഡി‍ൻെറ വശങ്ങളിൽ കാടുകയറി. കൊടുംവളവുകൾ നിറഞ്ഞ കുത്തിറക്കത്തിൽ റോഡി​ൻെറ വശത്ത് നൂറടിയിലേറെ താഴ്ചയുണ്ട്. കാടുകയറി മൂടിയതിനാൽ ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നു. ഇത് അപകടസാധ്യതക്ക് വഴിയൊരുക്കും. എഴുമറ്റൂർ-വായ്പൂര്-ചാലാപ്പള്ളി- കോട്ടാങ്ങൽ റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ്​ കൂടിയാണിത്. അമിതഭാരം കയറ്റിയ വാഹനങ്ങൾ നിയന്ത്രണമില്ലാതെ ഈ റോഡിൽകൂടി കടന്നുപോകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായി. അപകടസാധ്യത ഏറെയുള്ള വളവുകളിൽ ക്രാഷ്​ ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യത്തിനും പഴക്കം ഏറെയുണ്ട്. റോഡി‍ൻെറ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയുണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.