സാംസ്കാരിക സമ്മേളനത്തിലെ രാഷ്​ട്രീയ പ്രസംഗം അനുചിതം -ഡെപ്യൂട്ടി സ്പീക്കർ

പന്തളം: പന്തളം വലിയകോയിക്കൽ ശാസ്ത ക്ഷേത്രത്തിൽ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ശബരിമല സമരവുമായി ബന്ധപ്പെട്ട രാഷ്​ട്രീയ പ്രസംഗം നടത്തിയത് ഉചിതമായില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഗവർണർ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തിൽ നിൽക്കുമ്പോൾ സാംസ്കാരിക സമ്മേളനത്തിൽ അത്തരം പ്രശ്നങ്ങൾ ഉയർത്തുന്നത് ശരിയായ നിലപാട് ആണോ എന്ന് അദ്ദേഹം പരിശോധിക്കണം എന്നാണ്​ ത​ൻെറ അഭിപ്രായമെന്നും ചിറ്റയം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.