അടൂർ: അഞ്ചാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 28, 29, 30 തീയതികളിൽ അടൂർ ഗീതം കൺവെൻഷൻ സൻെററിൽ നടക്കും. കോവിഡ് മാനദണ്ഡം പാലിച്ച് ഓപൺ എയർ പ്രദർശനമാണ് നടത്തുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. നഗരസഭ ചെയർമാൻ ഡി. സജി, സംവിധായകൻ ഡോ. ബിജു തുടങ്ങിയവർ പങ്കെടുക്കും. അന്യഭാഷാ ചിത്രങ്ങൾ മലയാളം സബ്ടൈറ്റിലോടുകൂടിയാകും പ്രദർശിപ്പിക്കുക. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന ചലച്ചിത്ര മേളക്ക് സാങ്കേതിക സഹായം നൽകുന്നത് പയ്യന്നൂർ ഓപൺ ഫ്രെയിം ഫിലിം സൊസൈറ്റിയാണ്. മൂന്നുദിവസങ്ങളിലായി നടക്കുന്ന മേളയുടെ പ്രദർശനം സൗജന്യമാണ്. വിവിധ ഭാഷകളിലെ മികവുറ്റ ചിത്രങ്ങൾ കാണാൻ കഴിയുമെന്നതാണ് മേളയിലെ വേറിട്ട പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.