സ്കൂട്ടർ കത്തിച്ചതായി പരാതി

വടശ്ശേരിക്കര: പെരുനാട് പഞ്ചായത്തിലെ 14ാം വാർഡ് കക്കാട് കൊട്ടുപ്പാറയിൽ ഇരുചക്ര വാഹനം അഗ്‌നിക്കിരയാക്കി. കൊട്ടുപ്പാറ നാലുസൻെറ്​ കോളനിയിലെ താമസക്കാരനായ മണിയുടെ വാഹനമാണ് കഴിഞ്ഞ രാത്രിയിൽ മദ്യപസംഘം അഗ്‌നിക്കിരയാക്കിയത്. പകൽ തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് രാത്രിയിൽ ഇത്തരത്തിൽ പ്രതികാരത്തിന്​ കാരണമായതെന്നാണ്​ പരാതി. മദ്യപിച്ചെത്തിയ രണ്ടുപേർ വീടിനു മുന്നിലെത്തി വെല്ലുവിളി നടത്തിയിരുന്നു. ഇറങ്ങിച്ചെല്ലാൻ കൂട്ടാക്കാതിരുന്നതോടെ പ്രകോപിതരായ സംഘം റോഡരികിൽ ​െവച്ചിരുന്ന മണിയുടെ ഇരുചക്ര വാഹനത്തിനു തീയിടുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു. മണിയുടെ പരാതിയിൽ പെരുനാട് പൊലീസ് കേസെടുത്തു. പ്രതികളെപ്പറ്റി വിവരം കിട്ടിയിട്ടുണ്ടെന്നും ഉടൻ അറസ്​റ്റ്​ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.