കോന്നിയിലെ കുറുമ്പൻ ചോറുണ്ടുതുടങ്ങി

കോന്നി: കോന്നിയിലെ കുട്ടിക്കുറുമ്പൻ ചോറുണ്ടുതുടങ്ങി. കൊച്ചു കരിവീരന് ചെറിയ ഉരുളകൾ ഉരുട്ടി പാപ്പാൻ വിഷ്ണു നൽകുമ്പോൾ വലിയ ആവേശത്തോടെയാണ് കണ്ണൻ ഉള്ളിലാക്കുന്നത്. അരി, മഞ്ഞപ്പൊടി, കരി​െപ്പട്ടി എന്നിവ ചേർത്ത് വേവിച്ച് പിന്നിട് ഇത് തണുപ്പിച്ചശേഷമാണ് നാലു നേരം നൽകുന്നത്. എന്നാൽ, ഇടവിട്ട് ലാക്ടോജനും സെർലാക്കും നൽകുന്നുണ്ട്. കണ്ണ​ൻെറ കുറുമ്പ് കാണാൻ വലിയ തിരക്കാണ് കോന്നി ആനത്താവളത്തിൽ. ഇക്കഴിഞ്ഞ ആഗസ്​റ്റിൽ റാന്നി വനം ഡിവിഷനിലെ ആങ്ങമൂഴി കിളിയെറിഞ്ഞാൽ ചെക്ക് പോസ്​റ്റിന് സമീപം കൂട്ടംതെറ്റിയ കുട്ടി കുറുമ്പനെ നാട്ടുകാർ കാണുകയും പിന്നീട് വിവരം അറിഞ്ഞത്തിയ വനപാലകർ കുട്ടിയാനയെ ഒപ്പം കൂട്ടുകയായിരുന്നു. പലതവണ കുട്ടിക്കൊമ്പനെ കാട്ടിൽ കയറ്റിവിടാൻ വനപാലകർ ശ്രമം നടക്കിയെങ്കിലും കാടുകയറാൻ ഇവൻ തയാറാകാത്തതിനെ തുടർന്നാണ് മൂന്നുമാസങ്ങൾക്ക് മുമ്പ്​ കോന്നി ആനത്താവളത്തിലേക്ക് മാറ്റിയത്. ഒരു വയസ്സാണ് കുറുമ്പ​ൻെറ പ്രായം. കോന്നി ആനത്താവളത്തിലെ മുതിർന്ന പാപ്പാൻ ഷംസ്, വിഷ്ണു എന്നിവർക്കാണ് കുറുമ്പ​ൻെറ സംരക്ഷണ ചുമതല. മനോജ് പുളിവേലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.