നിരോധന ഉത്തരവ് നിലനിൽക്കെ നഗരത്തിൽ രാത്രിയിൽ നിലംനികത്തൽ

പത്തനംതിട്ട: നഗരത്തിൽ സ്​റ്റേഡിയത്തിനും സൻെറ്​ പീറ്റേഴ്സ് ജങ്​ഷനുമിടയിൽ രാത്രിയിൽ റിങ്​ റോഡി​ൻെറ വശത്ത് നിലംനികത്തൽ. നിലം നികത്തുന്നതിന് കലക്ടർ നിരോധന ഉത്തരവ് നിലനിൽക്കുന്ന സ്ഥലത്താണ് ഇരുട്ടി​ൻെറ മറവിൽ വ്യാഴാഴ്ച രാത്രിയിൽ ലോഡ് കണക്കിന് മണ്ണിറക്കിയത്. പുലർച്ചയോടെയാണ് നാട്ടുകാർ അറിഞ്ഞത്. സി.പി.എം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി എം.ജെ. രവിയുടെ നേതൃതത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി നിലം നികത്തൽ തടഞ്ഞു. പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും ലോറികൾ കസ്​റ്റഡിയിലെടുക്കാൻ ആദ്യം തയാറിയില്ല. തുടർന്ന് ഏറെനേരം നടന്ന വാക്കുതർക്കത്തിനൊടുവിലാണ്​ മണ്ണടിച്ച മൂന്ന് ടോസ് ലോറികൾ കസ്​റ്റഡിയിലെടുത്തത്​. കുമ്പഴ മൗണ്ട് ബഥനി സ്കൂളിന് സമീപം ഉരുൾപൊട്ടി വീണ മണ്ണാണ് നിലം നികത്താനുപയോഗിച്ചത്. നിയമപ്രകാരമാണ് നിലംനികത്തിയതെന്നാണ്​ സ്ഥലം ഉടമ പറയുന്നത്​. മുൻ കലക്ടർ നിലം നികത്തൽ നിരോധിച്ച സ്ഥലത്താണ് മണ്ണ് ഇറക്കിയതെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി എം.ജെ. രവി പറഞ്ഞു. അനധികൃത നടപടിക്ക് പൊലീസ് കൂട്ടുനിന്നത് പ്രതിഷേധാർഹമാണ്. നിലംനികത്താൻ അനുവദിക്കില്ലെന്നും സ്ഥലം ഉടമക്കതിരെ കേസെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണ്‍ സര്‍വേ ഓമല്ലൂരില്‍ തുടങ്ങും പത്തനംതിട്ട: സംസ്ഥാനത്തി​ൻെറ ഡിജിറ്റല്‍ റീസർവേ നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതി​ൻെറ ഭാഗമായി ജില്ലയില്‍ ഓമല്ലൂര്‍ വില്ലേജില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സർവേ ആരംഭിക്കും. ഡ്രോണ്‍ സർവേയുടെ ആദ്യ ഘട്ടത്തിനാണ് ഓമല്ലൂരില്‍ തുടക്കമിടുന്നത്. ഇതി​ൻെറ ചര്‍ച്ചക്കായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം 27ന് രാവിലെ ഒമ്പതിന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. 149 പേര്‍ക്ക് കോവിഡ് പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്​ച 149 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 170പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച്​ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞ റാന്നി-പഴവങ്ങാടി സ്വദേശി (76) മരിച്ചു. 1018പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 991 പേര്‍ ജില്ലയിലും 27പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.