'കോട്ടാങ്ങലിൽ കൃഷി ഓഫിസറെ നിയമിക്കണം'

മല്ലപ്പള്ളി: കോട്ടാങ്ങൽ വി.വി.വി ഫാർമേഴ്സ് ക്ലബി‍ൻെറ നേതൃത്വത്തിൽ ദേശീയ കർഷക ദിനാചരണവും വാർഷിക സമ്മേളനവും നടന്നു. വാർഡ് മെംബർ ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ക്ലബ് പ്രസിഡൻറ് ഷാജി കെ. കോട്ടേമണ്ണിൽ അധ്യക്ഷത വഹിച്ചു. പച്ചക്കറിത്തൈ വിതരണം എസ്.ബി.ഐ മാനേജർ അമ്പിളി നിർവഹിച്ചു. എം.കെ.എം. ഹനീഫ, സാബു മരുതേൻകുന്നേൽ, ജോസി ഇലഞ്ഞിപ്പുറം, റോയി കെ. തോമസ്, യോഹന്നാൻ കലകത്തുംമുറി, രാജൻ ഓലിക്കപ്ലാവിൽ, പി.എച്ച്. ഹനീഫ എന്നിവർ സംസാരിച്ചു. പ്രളയക്കെടുതിയിൽ തകർന്ന കാർഷിക മേഖലയെ സഹായിക്കുന്നതിന് കൃഷി ഓഫിസറെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.